അമർ അക്ബർ ആന്റണി എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി സുന്ദരിയാണ് മീനാക്ഷി.അമർ അക്ബർ ആന്റണിക്ക് ശേഷവും നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ മീനാക്ഷി തിളങ്ങി.
ഇപ്പോൾ മീനാക്ഷിയെ കുറിച്ച് സംഗീത സംവിധായകൻ എം ജയചന്ദ്രൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ അവൾ മീനൂട്ടിയെ പോലെ ആകണമായിരുന്നു എന്നായിരുന്നു ജയചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.ജയചന്ദ്രൻ വിധികർത്താവ് ആയ ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരക കൂടിയാണ് മീനാക്ഷി.