കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ സജീവമായപ്പോൾ തിരിച്ചുവരവ് ഗംഭീരമാക്കി നടൻ ചിമ്പു. ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘മാനാട്’ എന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഗംഭീരസ്വീകരണമാണ് ലഭിച്ചത്. നവംബർ 25ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യദിവസം എട്ടരകോടി രൂപ ആയിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ. ഇത് ആദ്യമായാണ് ചിമ്പു ചിത്രത്തിന് ഇത്രയധികം കളക്ഷൻ ലഭിക്കുന്നത്.
ടൈം ട്രാവൽ വിഷയമായ ഫാന്റസി ത്രില്ലറാണ് ‘മാനാട്’. ചിത്രത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് ടൈം ലൂപ്പ് ആണ്. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക. അബ്ദുൽ ഖാലിക്ക് എന്ന യുവാവായാണ് ചിമ്പു ചിത്രത്തിൽ എത്തുന്നത്. ചിമ്പു – എസ് ജെ സൂര്യ എന്നിവരുടെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ കരുത്തെന്ന് കണ്ടിറങ്ങുന്നവർ പറയുന്നു.
ചിമ്പുവിനെ കൂടാതെ എസ് എ ചന്ദ്രശേഖർ, കരുണാകരൻ, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരൻ, ഉദയ, ഡാനിയൽ ആനി പോപ്പ്, രവികാന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. യുവാൻ ശങ്കർ രാജയാണ് സംഗീതം. റിച്ചാർഡ് എം നാഥൻ ആണ് ഛായാഗ്രഹണം.
#Maanaadu – HUGE 8.5+ crore opening for the film in Tamil Nadu. Despite 5am show cancellations and rains, the @SilambarasanTR_ starrer has taken a BUMPER opening at the BO breaking all odds. ST(a)R is back after years, and so are his loyal fans as well!
— Siddarth Srinivas (@sidhuwrites) November 26, 2021
It Sounds Like Vijay, Rajni Movies FDFS 🔥😳#Maanaadu #Beast pic.twitter.com/60vyPb8tHP
— 𝐌𝐫.𝐄𝐗𝐩𝐢𝐫𝐲ᴹᵃˢᵗᵉʳ (@itz_expiry45) November 25, 2021
#Maanaadu – Day 1 , 8.5cr+ – the career-highest for @SilambarasanTR_ and one of the best among the current generation actors. Like STR said at the pre-release event, fans took care of him well. He is back, his stardom is back 🔥🔥 pic.twitter.com/MhSHtjm1L0
— Rajasekar (@sekartweets) November 26, 2021