ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രതികരണമാണ് ടീസറിന് ലഭിച്ചത്.ഇന്നലെ ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.മലയാള സിനിമ ഇന്നേവരെ കാണാത്ത ഗംഭീര മേക്കിങ് ആണ് ട്രെയ്ലറിൽ കാണുവാൻ സാധിക്കുന്നത്.ചിത്രത്തിന്റെ ട്രയ്ലറിനെ അഭിനന്ദിച്ച് തമിഴ് നടൻ മാധവനും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.വളരെ ത്രില്ലടിപ്പിക്കുന്നതും സവിശേഷവുമായ ട്രൈലെർ ആണ് ജെല്ലിക്കെട്ടിന്റേതു എന്നാണ് മാധവൻ പറയുന്നത്.ചിത്രം ഒക്ടോബർ നാലിന് തിയറ്ററുകളിൽ എത്തും.
What a unique and thrilling trailer . Awesome guys … https://t.co/9M2SdxhdLj
— Ranganathan Madhavan (@ActorMadhavan) September 29, 2019