ആകാശദൂത് എന്ന ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. മലയാളികളുടെ കണ്ണുകൾ നിറച്ച ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാധവി ആയിരുന്നു. നിരവധി അമ്മ വേഷങ്ങൾ കൈകാര്യം ചെയ്ത മാധവി വിവാഹജീവിതത്തോടുകൂടി അഭിനയ ലോകത്ത് നിന്ന് വിട പറയുകയായിരുന്നു. എന്നാൽ മാധവിയെ കുറിച്ച് പിന്നീട് ഒരു വിവരങ്ങളും ആരാധകർക്ക് ലഭിച്ചില്ല. മാധവി എവിടെയാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധകർ. മാധവി ഇപ്പോൾ അമേരിക്കയിൽ ഭർത്താവിനോടും മൂന്ന് മക്കൾക്കുമൊപ്പം ആഡംബര ജീവിതം നയിക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരികയാണ്.
1980ൽ സിനിമാ ലോകത്തെത്തിയ താരം 1996 ൽ അഭിനയജീവിതം അവസാനിപ്പിച്ചു. സർവ്വ സമ്പത്തുകൾക്കും നടുവിൽ ആഡംബര ജീവിതമാണ് മാധവി ഇന്ന് നയിക്കുന്നത്. 44 ഏക്കർ ഭൂമിയിൽ ഉള്ള ഒരു ബംഗ്ലാവിലാണ് മാധവി ഇപ്പോൾ താമസിക്കുന്നത്. മാനുകളും പക്ഷികളും അടക്കം ധാരാളം പക്ഷിമൃഗാദികളെയും വിസ്തൃതമായ താമസസ്ഥലത്ത് താരം പരിപാലിച്ചുപോരുന്നു. വീട്ടിൽ കുട്ടികളെ നോക്കി ഇരിക്കുക മാത്രമല്ല അഭിനയം നിർത്തിയശേഷം മാധവി ചെയ്തത്. വർഷങ്ങൾക്കിപ്പുറം വിമാനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ താരം സ്വന്തമായി ഒരു വിമാനവും കരസ്ഥമാക്കി. മാധവി വിമാനം പറത്തുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.