സഹോദരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍. ബിജു മോനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് മധു വാര്യര്‍ എത്തിയത്.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ് മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഒഫീഷ്യല്‍ പേജുകളിലൂടെ നാളെ വൈകിട്ട് അഞ്ചിന് പുറത്തു വിടുന്നതാണ്.
നേരറിയാന്‍ സിബി ഐ, ഇരുവട്ടം മണവാട്ടി, പൊന്മുടി പ്പുഴയോരത്ത്, ഭരത്ചന്ദ്രന് ഐപിഎസ്, ഇമ്മിണി നല്ലൊരാള്‍, പറയാം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ മധു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ ഇതിന് മുന്‍പ് നിര്‍മ്മാണത്തിലും മധു വാര്യര്‍ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. പിന്നീട് സ്വലേ, മായാ മോഹിനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളി കൂടിയായി അദ്ദേഹം നിര്മാണത്ത് സജീവമായി. ഇപ്പോള്‍ ഇതാ താരം സംവിധായകനായി ആരാധകരെ ഞെട്ടിക്കാനും ഒരുങ്ങുകയാണ്.