ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ.നവാഗതനായ വിഷ്ണു നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പുകഴ്ത്തി നടനും സംവിധായകനുമായ മധുപാൽ രംഗത്തെത്തിയിരിക്കുകയാണ്.ഫേസ്ബുക്കിൽ കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റ് ചുവടെ :
മറഡോണ കണ്ടു. ടൊവിനോയുടെയും ചെമ്പൻ വിനോദിന്റെയും വിഷ്ണുവെന്ന പുതു സംവിധായകന്റെയും സിനിമ . ഓരോ നിമിഷവും കാഴ്ചക്കാരനെ കൂടെ കൂട്ടുന്ന സിനിമ – ആർത്തു പെയ്യുന്ന മഴയ്ക്കിടയിൽ തെളിവെയിൽ പോലെ മറഡോണ