ജോജു ജോര്‍ജ്ജ്, അര്ജ്ജുന് അശോകന്, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂണ്‍ സംവിധായകന് അഹമ്മദ് കബീര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മധുരം. സോണി ലൈവ് സ്ട്രീമിംഗിലൂടെയായിരിക്കും ചിത്രം പ്രേക്ഷകര്‍ക്കു മുമ്പിലേക്ക് എത്തുക.
സിനിമയുടെ കഥ സംവിധായകന് അഹമ്മദിന്റേതു തന്നെയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഖ് ഐമര്‍, ഫാഹിം സഫര്‍ എന്നിവരാണ്. റൊമാന്റിക് എന്റര്ടെയ്നര് ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഫാഹിം സഫര്‍, മാളവിക, ബാബു ജോസ് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ ജിതിന് സ്റ്റാനിസ്ലോസ്, ഛായാഗ്രഹണം, സംഗീതം ഹൃദയം ഫെയിം ഹേഷാം അബ്ദുള്‍ വഹാബ് , എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ് എന്നിവരാണുള്ളത്. ജോജു ജോര്‍ജ്ജ് , സിജോ വടക്കനൊപ്പം അപ്പു പാപ്പു പാത്തു പ്രൊഡക്ഷന്‍സ് ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം.