ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുര’ത്തിലെ ഏറ്റവും പുതിയ ഗാനം സോഷ്യൽ മീഡിയയിലൂടെ പുറത്തിറങ്ങി . സൂരജ്, നിത്യ മാമ്മൻ തുടങ്ങിയവരാണ് ഗാനമാലപിച്ചിരിക്കുന്നത്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
യൂട്യൂബിൽ മികച്ച അഭിപ്രായമാണ് ഗാനത്തിൻറെ വീഡിയോയ്ക്ക് ലഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് വീഡിയോ കണ്ടത് പതിനായിരങ്ങളാണ്.
ജോജു ജോർജ്,അർജുൻ അശോകൻ നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷൻസിന്റെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് മധുരം . സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെയാണ് മധുരം പ്രേക്ഷകർക്ക് മുന്നിലെത്തുക.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ്.. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.