ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് ഖബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മധുര’ത്തിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്ത്. ചിത്രം 24ന് പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തും. ജോജു ജോര്‍ജ്,അര്ജുന് അശോകന് നിഖിലാ വിമല്‍, ശ്രുതി രാമചന്ദ്രന്, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു ക്രിയേഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് മധുരം നിര്‍മ്മിച്ചിരിക്കുന്നത്. സോണി ലൈവ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് മധുരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിന് സ്റ്റാനിസ്ലാസ് ആണ്.. ആഷിക് ഐമര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.