ആദ്യ ദിനം 9.12 കോടി വേൾഡ് വൈഡ് കളക്ഷൻ കരസ്ഥമാക്കിയ മധുരരാജ നാല് ദിവസങ്ങൾ കൊണ്ട് വേൾഡ് വൈഡ് നേടിയത് 32.4 കോടി. ഹിറ്റ് മേക്കർ വൈശാഖ് വീണ്ടും പ്രേക്ഷകമനം അറിഞ്ഞ് ഒരുക്കിയ മധുരരാജ മമ്മൂക്കയുടെ മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും മികച്ച കോമഡികൾ കൊണ്ടും സമ്പന്നമാണ്. ഈ വിഷുക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം തീയറ്ററുകളിൽ പോയി ആസ്വദിക്കുവാൻ കഴിയുന്ന ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് മധുരരാജ. അവധിക്കാലം കൂടിയായതിനാൽ തീയറ്ററുകളിൽ വമ്പൻ തിരക്കാണ് കാണുവാൻ സാധിക്കുന്നത്. എല്ലാ ദിവസവും തേർഡ് ഷോകളും മിക്കയിടത്തും കളിക്കുന്നുണ്ട് എന്നത് തന്നെ ചിത്രത്തിന്റെ വിജയം വിളിച്ചോതുന്നു.