മമ്മൂക്കയുടെ മാസ്സ് കഥാപാത്രമായ രാജയുടെ രണ്ടാം വരവിന് വഴിയൊരുക്കിയ മധുരരാജ ആദ്യദിനം നേടിയത് 9.12 കോടി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഔദ്യോഗികമായി ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷനാണ് പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 4.2 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്. കേരളത്തിന് പുറത്ത് നിന്നും 1.4 കോടി, ജിസിസി – 2.9 കോടി, USA – 21 ലക്ഷം, യൂറോപ്പ് – 11 ലക്ഷം, റെസ്റ്റ് ഓഫ് ദി വേൾഡ് – 30 ലക്ഷം എന്നിങ്ങനെയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത്. ആക്ഷനും കോമഡിയുമെല്ലാം നിറച്ച് പ്രേക്ഷകന് തികഞ്ഞൊരു എന്റർടൈൻമെന്റ് പാക്കേജ് സമ്മാനിച്ച ചിത്രത്തിന് രണ്ടാം ദിനവും മികച്ച റിപ്പോർട്ടുകളും ഹൗസ്ഫുൾ ഷോകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അവധിക്കാലം ആയതിനാൽ തന്നെ കൂടുതൽ പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.