മമ്മൂട്ടി – വൈശാഖ് ടീമിന്റെ മാസ്സ് എന്റർടൈനർ പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെൽസൺ ഐപ്പാണ്. ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റർ ഹെയ്നാണ്. ചിത്രത്തിലെ ഒരു സുപ്രധാന ഫൈറ്റ് രംഗം ചിത്രീകരിക്കാൻ വേണ്ടത് 25 ദിവസങ്ങൾ ആണെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ഈ ഫൈറ്റ് രംഗത്തിൽ തെലുങ്ക് താരം ജഗപതി ബാബുവും എത്തുന്നുണ്ട്. കൂടാതെ സണ്ണി ലിയോൺ ഒരു ഐറ്റം ഗാന രംഗത്ത് എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് മധുരരാജയിൽ നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം വിഷു റിലീസായി തീയറ്ററുകളിൽ എത്തും.