‘ജോസഫ്’ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മാധുരി ബ്രഗാന്‍സ. ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ലിസാമ്മ എന്ന കഥാപാത്രമായാണ് മാധുരി എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ മാധുരി പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരിക്കുകയാണ്.
ആരാധകരെന്ന പേരില്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണവും ട്രോളും ഭയന്ന് ഇഷ്ടമുള്ള ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ് മാധുരി പറയുന്നത്. ഒപ്പം എഡിറ്റ് ചെയ്ത ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
‘നമുക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍. ഫനടിസിസം എന്നത് ഫാന്‍ ക്രിട്ടിസസത്തിന്റെ ഷോര്‍ട്ട് ഫോമോ ?’ എന്നാണ് ചിത്രം പങ്കുവച്ച് മാധുരി കുറിച്ചത്.
View this post on Instagram
നേരത്തെ കടല്‍ത്തീരത്ത് ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ചിത്രം താരം പങ്കുവച്ചിരുന്നു. ചിത്രത്തിന് വലിയ വിമര്‍ശനമാണ് മാധുരിക്ക് നേരിടേണ്ടി വന്നത്. എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയവയാണ് മാധുരി അഭിനയിച്ച മറ്റു മലയാള സിനിമകള്‍.