കരിക്കിൻ വെള്ളത്തിന്റെ ഗുണഗണങ്ങളെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മാധുരി ദീക്ഷിത് കരിക്കിൻ വെള്ളത്തെക്കുറിച്ച് മനസു തുറന്നത്. ടിപ് ഓഫ് ദ ഡേ, മൺഡേ മന്ത്ര എന്ന ഹാഷ് ടാഗിലാണ് കരിക്കിന് ഒപ്പമുള്ള ഒരു ചിത്രവും കുറിപ്പും മാധുരി ദീക്ഷിത് പങ്കുവെച്ചത്. ‘എല്ലായ്പോഴും എന്റെ ദൈനംദിന ജീവിതത്തിൽ കരിക്കിൻ വെള്ളവും ഉൾപ്പെടുത്താറുണ്ട്. മാനസിക സമ്മർദ്ദം അകറ്റാനും എന്റെ സ്കിൻ തിളങ്ങാനും ആരോഗ്യവതി ആയിരിക്കാനും എന്നെ ഇത് സഹായിക്കുന്നു’ – മാധുരി ദീക്ഷിത് കുറിച്ചു.
രാവിലെ തന്നെ കരിക്കിൻ വെള്ളമോ തേങ്ങാവെള്ളമോ കുടിക്കുന്നത് ഇലക്ട്രോലൈറ്റുകൾ ധാരാളം ഉള്ളിൽ ചെല്ലുന്നതിന് സഹായിക്കും. ഇത് ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുകയും മാനസിക ഭാരം കുറയ്ക്കുകയും ചെയ്യുന്നു.
1980 – 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[ 2008-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു. പ്രസിദ്ധ ചിത്രകാരനായ എം എഫ് ഹുസൈൻ മാധുരിയുടെ വലിയ ആരാധകൻ ആയിരുന്നു. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കണ്ടത്.
View this post on Instagram