2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. മൂന്ന് നായികമാരിൽ ഒരാളായി എത്തിയത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയ മഡോണ സെബാസ്റ്റ്യൻ പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി കാഴ്ചവെച്ചു. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ മലയാളചിത്രം.
അഭിനയത്തിനൊപ്പം സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് മഡോണ. മ്യൂസിക് മോജോയിൽ ഗാനമാലപിക്കുന്ന മഡോണ മലയാളത്തിലെ നിരവധി സംഗീതസംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിനെ അടപടലം ട്രോളിയിരുന്നു ട്രോളന്മാർ.
അപ്പൻ വാർത്തെടുത്ത ഒരു മകളാണ് താനെന്നും ഒരു വയസ്സിൽ അപ്പൻ തന്നെ ഗ്രൗണ്ടിലൂടെ ഓടിക്കുമായിരുന്നുവെന്നും ഒന്നര വയസ്സിൽ അപ്പൻ വെള്ളത്തിലേക്ക് എടുത്തിട്ട് തന്നെ നീന്തൽ പഠിപ്പിച്ചു എന്നു മഡോണ പറയുന്നു. മൂവാറ്റുപുഴ അടുത്ത് ആരക്കുഴ എന്ന സ്ഥലത്ത് താമസിച്ചു കൊണ്ടിരുന്നപ്പോഴാണ് നദിയിലേക്ക് എടുത്തിട്ട് നീന്തൽ പഠിപ്പിച്ചതെന്നും മഡോണ ഓർത്തെടുക്കുന്നു. അങ്ങനെ രണ്ട് വയസ്സിൽ തന്നെ താൻ നീന്തുമായിരുന്നു എന്നും താരം പറയുന്നുണ്ട്. ഇതിനെയാണ് ട്രോളുകൾ കൊണ്ടും വീഡിയോകൾ കൊണ്ടും ട്രോളന്മാർ കളിയാക്കിയിരുന്നത്. എന്നാൽ ഇതിന് ഇപ്പോൾ പ്രതികാരണം എത്തിയിരിക്കുകയാണ്.
തൃശൂർ കിഴക്കുംപാട്ടുകര എലുവത്തിങ്കൽ ജോ ലൂയിസിന്റെയും റോസിന്റെയും ഒന്നര വയസ്സുള്ള മകൾ മറിയം സ്വിമ്മിങ്ങ് പൂളിൽ നീന്തുന്നത് കണ്ടാൽ എല്ലാവരും ഞെട്ടി പോകും. എന്നാൽ ഈ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ എല്ലാം മറഡോണയെ പറ്റിയാണ്. മഡോണ നീന്തുന്ന കാര്യം പറഞ്ഞപ്പോൾ ട്രോളിയ ആളുകളൊക്കെ എവിടെ എന്ന് ചിലർ ചോദിക്കുന്നു. മറിയം തന്റെ സഹോദരങ്ങൾ നീന്തുന്നത് കണ്ട് വാശിക്കാണ് നീന്തുവാൻ പഠിച്ചത്. മറിയം ഒരു നീന്തൽതാരം ആകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.