മലയാളത്തില്‍ മാത്രമല്ല തമിഴിലും തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ് താരസുന്ദരി മഡോണ സെബാസ്റ്റ്യന്‍. യു ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ ഗായികയായി ആയിരുന്നു മഡോണ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടു വെച്ചത്.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി മഡോണ തിളങ്ങിയിരുന്നു. ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സംവിധായകന് മണിരത്നം നിര്‍മ്മിക്കുന്ന വാനം കൊട്ടട്ടും എന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് മഡോണയാണ്. ചിത്രത്തിലെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വന്ന മഡോണയുടെ ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.
ചിത്രത്തില്‍ വിക്രം പ്രഭു നായികയാണ് മഡോണ എത്തുന്നത്. ഐശ്വര്യ രാജേഷ് മറ്റൊരു നായികയാണ്. ബ്ലാക്ക് ടോപ്പും ജീന്‍സും അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ഡീപ്പ് നെക്ക് ബ്ലാക്ക് ടോപ്പില്‍ സുന്ദരിയായി ആണ് താരം ചിത്രത്തില്‍ ഉള്ളത്. ഇത് മഡോണ തന്നെയാണോ എന്നും ചിത്രം കണ്ട് ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നുണ്ട്. ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ ശരത് കുമാര്‍ അടക്കമുള്ള പ്രമുഖ നടന്മാര്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.