2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. മൂന്ന് നായികമാരിൽ ഒരാളായി എത്തിയത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയ മഡോണ സെബാസ്റ്റ്യൻ പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി കാഴ്ചവെച്ചു. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ മലയാളചിത്രം.
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന മഡോണ തനെ ഫോട്ടോസും ചിത്രങ്ങളെല്ലാം ആരാധകർക്കായി എന്നും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ വിവാഹ വേഷമണിഞ്ഞു കൊണ്ടുള്ള താരത്തിനെ ചിത്രങ്ങളാണ് എത്തുന്നത്. ചിത്രങ്ങൾ കണ്ട് ആരാധകർ നടുക്കത്തിലാണ്. ബ്രൈഡൽ ബുക്കിൽ എത്തിയ മഡോണയെ കണ്ടപ്പോൾ താരത്തിനെ വിവാഹം കഴിഞ്ഞോ എന്നാണ് ആരാധകരുടെ സംശയം. മാജിക് മോഷൻ മീഡിയയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കല്യാണം ആണെന്ന് കരുതി നിരവധി ആരാധകർ താരത്തിന് ആശംസകൾ നേരുമ്പോൾ മഡോണ കാര്യം വ്യക്തമാക്കുകയാണ്. ചിത്രങ്ങൾ തന്റെ വിവാഹത്തിന്റേതല്ലെന്നും പുതിയ വെഡ്ഡിങ് സീരിസ് ഫോട്ടോഷൂട്ട് മാത്രമാണെന്നും മഡോണ പറഞ്ഞു.