പ്രേമം എന്ന അൽഫോൻസ് പുത്രൻ സിനിമയിലെ സെലിൻ എന്ന കഥാപാത്രത്തെ ഓർക്കാത്തവരായി ആരുമില്ല. സെലിൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ കുടിയേറിയ നായികയാണ് മഡോണ സെബാസ്റ്റ്യൻ. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവനും പ്രേമം തരംഗം സൃഷ്ടിച്ചു. ഇതോടെ മലയാളത്തിനു പുറമേ തമിഴിലും കന്നഡയിലും തെലുങ്കിലും താരത്തിന് അവസരങ്ങൾ ലഭിച്ചു തുടങ്ങി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയായിരിക്കുന്നത്. സ്റ്റെലിഷ് ലുക്കിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. ആരാധകർ ഇരു കൈയും നീട്ടിയാണ് പുതിയ ചിത്രങ്ങൾ സ്വീകരിച്ചത്.
അഴകിന്റെ രാജകുമാരിയെന്നാണ് താരത്തെ വിശേഷിപ്പിച്ചത്. റൈമെസ് ഡിസൈനർ ബുട്ടിക്കിന്റെ വസ്ത്രങ്ങളിലാണ് മഡോണ ഫോട്ടോയിൽ പ്രത്യക്ഷപ്പെടുന്നത്. അതേസമയം, പുതിയ സിനിമകളുടെ തിരക്കിലാണ് താരം. മഡോണയുടെ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞയിടെയാണ് പൂർത്തിയായത്. കൂടാതെ, ഒരു തമിഴ് സിനിമയും ഒരു തെലുങ്ക് സിനിമയും താരം ഇപ്പോൾ ചെയ്യുന്നുണ്ട്.
പ്രേമത്തിന് ശേഷം വിജയ് സേതുപതിയുടെ നായിക ആയിട്ടായിരുന്നു അടുത്ത ചിത്രം. കാതലും കടന്തു പോകും എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും തന്റേതായ ഇടം കണ്ടെത്തി താരം. കിംഗ് ലയർ എന്ന സൂപ്പർഹിറ്റ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തിയ മഡോണ പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിലും അഭിനയിച്ചു.