ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാര്‍ കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടന് വിജയ് സമര്‍പ്പിച്ച ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി.
പിഴത്തുക രണ്ടാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോ വെറും ‘റീല്‍ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധക ലക്ഷങ്ങള്‍ക്കു മാതൃകയാകണമെന്നുമാണ് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവ്.