ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുമതിയില്ലാതെ വേദികളില്‍ പാടരുതെന്നും, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, എഫ്എം റേഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ഇതുസംബന്ധിച്ച് ഇളയരാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ താത്കാലിക നിരോധനം ഏർപ്പെടുത്തുകയും ഇന്നലെ ഹര്‍ജി വീണ്ടും പരിഗണിച്ച് ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. ഇളയരാജ നിർദ്ദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾ ഒഴികെ ബാക്കി ആരും അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്.
അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പണം വാങ്ങി പാടിയാല്‍ ഗായകര്‍ ആനുപാതിക തുക അദ്ദേഹത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അനുവാദമില്ലാതെ അദ്ദേഹത്തിന്റെ ഗാനം സ്റ്റേജിൽ ആലപിച്ച പിന്നണി ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിനെതിരേ ഒരു വര്‍ഷം മുന്‍പ് ഇളയരാജ നോട്ടീസയച്ചിരുന്നു. സൗജന്യമായി പാടുന്നവരിൽ നിന്നും പണം ആവശ്യപ്പെടുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.