മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ. സൂപ്പർ ഹിറ്റായ പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെയാണ് മധുരരാജ ഒരുക്കിയിരിക്കുന്നത്. വൈശാഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സണ്ണി ലിയോൺ ഐറ്റം ഡാൻസിൽ എത്തുന്നുണ്ട്.ചിത്രത്തിന്റെ ഓഡിയോയും മോഷൻ പോസ്റ്ററും ഇന്ന് വൈകിട്ട് 7.30ന് പുറത്ത് വിടും.പ്രണയദിനത്തോട് അനുബന്ധിച്ച് ആണ് മധുര രാജ ടീമിന്റെ ഈ സ്പെഷ്യൽ സമ്മാനം.പുലിമുരുകന് ശേഷം വൈശാഖും പീറ്റര്‍ ഹെയ്നും ഉദയ് കൃഷ്ണയും ഒരുമിക്കുന്നത് ഈ സിനിമയ്ക്ക് വേണ്ടിയാണ്. എന്തായാലും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന്നത്