സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജ എന്ന മെഗാഹിറ്റ് ചിത്രത്തിലെ രാജ എന്ന കഥാപാത്രത്തിന്റെ രണ്ടാം വരവ് എന്നോളമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്ത് വന്നിരുന്നു.മികച്ച അഭിപ്രായങ്ങൾ ആണ് ട്രയ്ലറിന് ലഭിക്കുന്നത്.
ഇതിനിടെ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി.U/A സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.രണ്ട് മണിക്കൂർ 27 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രത്തിലെ ഒരു രംഗവും സെൻസർ ബോർഡ് കട്ട് ചെയ്തിട്ടില്ല.ആരാധകർക്ക് ആവേശപൂർവ്വം കൊണ്ടാടുവാനുള്ള ഒരു ഗംഭീര എന്റർടൈനർ തന്നെയാകും വൈശാഖ് ഒരുക്കുന്നത് എന്ന പ്രതീക്ഷയിലാണ് ആരാധകർ.