വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയിലെ രാജയുടെ രണ്ടാം വരവായിരുന്നു മധുരരാജ.2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്.
ഇതിനിടെ ചിത്രം തമിഴിൽ മൊഴിമാറ്റി റിലീസ് ചെയ്യുകയാണ്.മധുരരാജ എന്ന് തന്നെയാണ് തമിഴിലെ പേര്.ചിത്രത്തിന്റെ തമിഴ് പോസ്റ്ററുകൾ ഇപ്പോൾ വാർത്താ മാധ്യമങ്ങളിൽ വന്നു തുടങ്ങിയിട്ടുണ്ട്.സണ്ണി ലിയോണിന്റെ ചിത്രം വെച്ചുള്ള പോസ്റ്ററാണ് ഇപ്പോൾ വന്നിരിക്കുന്നത്.ചിത്രം ഒക്ടോബർ 18ന് റിലീസിനെത്തും.
അനുശ്രീയും ഷംന കാസിമുമാണ് മഹിമ നമ്പ്യാരും അന്ന രാജനുമാണ് ചിത്രത്തിലെ നായികമാർ. ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ചേര്‍ത്തല ജയന്, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.