മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാസ്സ് എന്റർടൈനറാണ് മധുരരാജ.പോക്കിരിരാജ ഒരുക്കിയ വൈശാഖ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വരുന്ന വിഷുവിന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെ ടീസർ ഇന്നലെ വൈകിട്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ഗംഭീര വരവേൽപ്പാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചത്.ഇതിനോടകം ഒന്നര മില്യൺ കാഴ്ചക്കാരുടെ അടുത്ത് സ്വന്തമാക്കിയിട്ടുണ്ട് ടീസർ.1.2 മില്ല്യൺ ആണ് ഇതുവരെയുള്ള കണക്ക് .റിയൽ ടൈം കണക്കുകൾ ഇതിനും മുകളിലാണ്.
നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാര്‍, വിജയരാഘവന്, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, അനുശ്രീ, മഹിമ നമ്ബ്യാര്‍, ഷംന കാസിം, ലിച്ചി, തെസ്നി ഖാന്, പ്രിയങ്ക എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്ന് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.