കേരളക്കാരെ ഒന്നാകെ തരംഗം സൃഷ്ടിച്ച റിലീസ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി നായകനായി എത്തിയ മധുരരാജ. ഇൻഡസ്ട്രി ഹിറ്റ് പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത മധുരരാജ റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്ന് എല്ലാം തന്നെ മികച്ച റിപ്പോർട്ടുകളാണ് സ്വന്തമാക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ 100 കോടി ചിത്രം ആകാൻ പോകുന്ന സിനിമയാകും മധുരരാജ എന്നാണ് പ്രേക്ഷകർ കരുതുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് സിനിമയിലെ ഫൈറ്റ് രംഗങ്ങൾ തന്നെയായിരുന്നു .ഫൈറ്റ് രംഗങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് ക്ലൈമാക്സിലെ ഫൈറ്റ് രംഗമായിരുന്നു . മുൻപ് എങ്ങും കാണാത്ത വിധത്തിലുള്ള മെയ് വഴക്കത്തോട് കൂടി മമ്മൂട്ടി സംഘട്ടനം നടത്തുന്നത് കാണുവാൻ ഒരു പ്രത്യേക ചന്തമായിരുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ഒരുക്കിയ ഏറ്റവും മികച്ച സംഘട്ടനമാണ് മധുര രാജയിലേത്. പ്രത്യേകിച്ചും ഈ പ്രായത്തിൽ മമ്മൂട്ടി ഫൈറ്റ് സീനുകൾ ചെയ്യുവാൻ കാണിച്ച അർപ്പണ ബോധത്തിന് ഒരു നിറഞ്ഞ കൈയ്യടി. സിനിമയിലെ ഏറ്റവും മികവുറ്റ രംഗവും അതുതന്നെ.
ചിത്രത്തിന് ഇന്നലെ വൈകിയും നിരവധി സ്പെഷ്യൽ ഷോകൾ സംഘടിപ്പിക്കുകയുണ്ടായി. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. നെൽസൺ ഐപ്പ് ആണ് നിർമാതാവ്.