മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മാസ്സ് മസാല എന്റർടൈനർ മധുരരാജയുടെ മാസ്സ് ടീസർ പുറത്തിറങ്ങി. മമ്മൂട്ടി ഫാൻസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടീസർ ആണെന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ മമ്മൂക്കക്ക് പുറമേ നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പുകൾക്ക് ആവേശം കൂട്ടുന്നതാണ് ഇപ്പോൾ പുറത്തിറിങ്ങിയിരിക്കുന്ന ടീസർ.