കേരളക്കര ഒന്നാകെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മധുരരാജ.മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്.ചിത്രം ലോകം എമ്പാടും ഏപ്രിൽ 12-നാണ് റിലീസിന് എത്തുന്നത്…
ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തു വന്നിരുന്നു.ഗംഭീര പ്രതികരണമാണ് ട്രയ്ലറിന് ലഭിച്ചത്.ട്രയ്ലർ ഇതിനോടകം 2 മില്യൺ വ്യുസിനരികെ കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.ഒന്നരലക്ഷത്തിൽ പരം ലൈക്കും സ്വന്തമാക്കിയിട്ടുണ്ട് ട്രയ്ലർ.അടുത്ത വെള്ളിയാഴ്ചക്കുവേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.