ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതാണ് ബിഗ് ബോസ് സീസണ് 4. ഇത്തവണത്തെ ബിഗ്
ബോസില്‍ രണ്ട് ലെസ്ബിയന്‍ ഐഡന്റിറ്റിയുള്ളവര്‍ ഉണ്ടായിരുന്നു. ജാസ്മിന് മൂസയും അപര്‍ണ മള്‍ബറിയും. തങ്ങളുടെ സ്വത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞാണ് അവര്‍ എത്തിയത്. ഇപ്പോഴിതാ മറ്റൊരാളും തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ തുറന്നു പറഞ്ഞിരിക്കുകയാണ്.
മജീഷ്യനായ അശ്വിനാണ് തുറന്നു പറച്ചില് നടത്തിയിരിക്കുന്നത്. തന് ഗേ ആണെന്നാണ് അശ്വിന് അറിയിച്ചിരിക്കുന്നത്. അപര്‍ണ മള്ബറിയോടായിരുന്നു അശ്വിന് മനസ് തുറന്നത്. പിന്നീട് അശ്വിനും അപര്‍ണയും ചേര്‍ന്ന് ഇതേക്കുറിച്ച് ജാസ്മിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ട് ജാസ്മിനെ അശ്വിനും അപര്‍ണയും മാറ്റിയിരുത്തുകയായിരുന്നു. ഇവനും നമ്മളെ പോലെയാണെന്നായിരുന്നു ജാസ്മിനോട് അപര്‍ണ പറഞ്ഞത്. പിന്നാലെ അശ്വിന് ഗേ ആണെന്ന് അപര്‍ണ ജാസ്മിനെ അറിയിക്കുന്നു. അതെ എന്ന് പറഞ്ഞു കൊണ്ട് അശ്വിന് ജാസ്മിന് കൈ കൊടുക്കുന്നുണ്ട്. ബൈ സെക്ഷ്വല്‍ ആണോ എന്ന് ജാസ്മിന് ചോദിക്കുമ്പോള്‍ അല്ല, സ്ട്രിക്ക്ലി ഗേ ആണെന്ന് അശ്വിന് വ്യക്തമാക്കുന്നുണ്ട്.
തനിക്കിത് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ വ്യക്തിപരമായ കാര്യമായതിനാല്‍ ചോദിക്കാതിരുന്നതാണെന്നും ജാസ്മിന് പറയുന്നു. അവനത് തുറന്നു പറഞ്ഞപ്പോള്‍ വളരെയധികം ആശ്വാസമുണ്ടെന്ന് അപര്‍ണ ജാസ്മിനോട് പറയുന്നു. ഇതിലൊന്നും ഒരിക്കലും പേടിക്കേണ്ട കാര്യമില്ലെന്നും പൂര്‍ണ പിന്തുമ നല്കുന്നതായിരിക്കുമെന്നും ജാസ്മിന് പറഞ്ഞു.
മജീഷ്യനാണ് അശ്വിന്. രണ്ട് റെക്കോര്‍ഡുകളും അശ്വിന്റെ പേരിലുണ്ട്. ഒന്നര വയസ്സില്‍ ഉപേക്ഷിച്ച് പോയ മാനസികരോഗിയായ അമ്മയെ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ മകന് എന്ന നിലയില്‍ അശ്വിന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
View this post on Instagram