കാവ്യക്ക് ഒപ്പമുള്ള മഹാലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ആരാധകന്റെ ഒപ്പമാണോ അതോ ബന്ധുവിന് ഒപ്പമുള്ള ചിത്രമാണോ എന്ന സംശയവും ആരാധകര്‍ പങ്കിടുന്നുമുണ്ട്. അതെ സമയം കാവ്യയുടെ സഹോദരന് മിഥുന്റെ മകള്‍ അനൗകയുടെ ഛായ ആണെന്നും അതല്ല മീനാക്ഷിയുടെ അതെ ഫേസ് കട്ട് ആണെന്നും മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ആരാധകര്‍ പറയുന്നു.
2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന് കുഞ്ഞിന് ജന്മം നല്‍കിയത്. ”പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് കുറിച്ചത്.