ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പുതിയൊരു വീഡിയോയാണ് കാവ്യ മാധവന്റെ ഫാന്‍ പേജുകളില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram
മിഠായി വേണോ? എന്നു ചോദിച്ചയാളോട് ”മിഠായി കഴിച്ചാല്‍ പുഴുപ്പല്ല് വരും” എന്ന് മഹാലക്ഷ്മി പറയുന്നതാണ് വീഡിയോയില്‍. വിജയദശമി ദിനത്തില്‍ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018 ഒക്ടോബര്‍ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുഞ്ഞനിയത്തിക്കൊപ്പം ഓണപൂക്കളം ഒരുക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ 19നായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം ജന്മദിനം.