കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തിന് ശേഷം ചെന്നൈ സൂപ്പർ കിങ്സ് എന്ന ഐപിഎൽ ടീം കാഴ്ച വെച്ചത് ശ്കതമായ തിരിച്ചു വരവാണ്. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തു ഒതുങ്ങി പോയ ടീം ഇത്തവണ ഐപിഎൽ കിരീടം ഉയർത്തിയാണ് തിരിച്ചു വരവ് നടത്തിയത്. ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ലെങ്കിലും ക്യാപ്റ്റൻ എന്ന നിലയിൽ മഹേന്ദ്ര സിങ് ധോണിക്ക് ഒരിക്കൽ കൂടി നൂറിൽ നൂറു മാർക്കും നൽകാമെന്ന് ആരാധകരും ക്രിക്കറ്റ് പ്രേമികളും കളി വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തോൽപ്പിച്ചു കൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടിയത്. ഏതായാലും തങ്ങളുടെ ടീം നേടിയ വിജയം ആരാധകർ ഇപ്പോഴും ആഘോഷിച്ചു കഴിഞ്ഞിട്ടില്ല.
ഇപ്പോഴിതാ ആരാധകർക്ക് കൂടുതൽ സന്തോഷം നൽകി കൊണ്ട് മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ആരാധകരുടെ “തല ധോണി” വീണ്ടും ഒരച്ഛനാകാൻ പോകുന്നു എന്ന വാർത്തയാണ് എത്തിയിരിക്കുന്നത്. ധോണിയുടെ ഭാര്യ സാക്ഷി രണ്ടാമതും ഗർഭിണിയാണ് എന്ന വിവരം ഐപിഎൽ ആഘോഷത്തിനിടെ പുറത്തു വിട്ടത് സുരേഷ് റെയ്നയുടെ ഭാര്യ പ്രിയങ്ക ആണ് എന്ന് ദേശീയ ക്രിക്കറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ധോണിയുടെ അടുത്ത സുഹൃത്തും ചെന്നൈ സൂപ്പർ കിങ്സിൽ ആദ്യ സീസണിൽ മുതൽ കളിക്കുന്ന താരവുമാണ് റെയ്ന. ഇത്തവണ ഐപിഎൽ ഫൈനൽ കഴിഞ്ഞു സാക്ഷിയും മകൾ സിവയും ധോണിയെ കെട്ടിപിടിക്കുന്ന ചിത്രവും വൈറലായി മാറിയിരുന്നു.
ഏതായാലും പ്രിയങ്കയുടെ വെളിപ്പെടുത്തലോടെ ആ ചിത്രവും വലിയ രീതിയിലാണ് ആരാധകർ പങ്കു വെക്കുന്നത്. ആ ചിത്രത്തിൽ സാക്ഷി ധരിച്ചിരിക്കുന്ന അയഞ്ഞ വസ്ത്രം പോലും സാക്ഷിയുടെ ഗർഭ ധാരണവുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ കാണുന്നത്. 2010 ജൂലൈയിൽ ആണ് ധോണി സാക്ഷിയെ വിവാഹം ചെയ്തത്. അഞ്ചു വർഷത്തിന് ശേഷമാണു ഈ ദമ്പതികൾക്ക് സിവ എന്ന കുഞ്ഞു ജനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള സിവ ധോണി, മലയാളം പറയുന്ന വീഡിയോകൾ പല തവണ വൈറലായിട്ടുണ്ട്. മാത്രമല്ല, ചെന്നൈ സൂപ്പർ കിങ്സ് കളിക്കുമ്പോൾ ഗാലറിയിൽ ഇരുന്നു അച്ഛനെയും അച്ഛന്റെ ടീമിനെയും പ്രോത്സാഹിപ്പിക്കുന്ന കുഞ്ഞു സിവയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടാറുണ്ട്.