സ്വന്തം ഗ്രാമത്തിലെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്സിനേഷന് നല്കി നടന് മഹേഷ് ബാബു. ആന്ധ്രയിലെ ബുറിപലേം എന്ന ഗ്രാമത്തിലാണ് മഹേഷ് ബാബു വാക്സിനേഷന് ഡ്രൈവ് സംഘടിപ്പിച്ചത്. മഹേഷിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കര് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കു വെച്ചത്.
ഏഴ് ദിവസം നീണ്ട വാക്സിനേഷന് ഡ്രൈവ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും തങ്ങളുടെ ഗ്രാമത്തിലുള്ളവരെല്ലാം വാക്സിന് സ്വീകരിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വാക്സിന് സ്വീകരിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിയുണ്ടെന്നും നമ്രത കുറിപ്പില്‍ പറഞ്ഞു.
മെയ് 31 ന് തന്റെ അച്ഛന്റെ ജന്മദിനത്തിലാണ് വാക്സിനേഷന് നടത്തുന്ന കാര്യം മഹേഷ് അറിയിച്ചത്. മഹേഷ് ബാബുവിന്റെ ജന്മസ്ഥലമാണ് ബുറിപലേം. 2015ല്‍ ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു. ഗ്രാമത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും മഹേഷ് ബാബു അറിയിച്ചിരുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ പുതിയ ക്ലാസ് മുറികള്‍ നിര്‍മാണം, ഹെല്‍ത്ത് ക്യാമ്പുകള്‍ തുടങ്ങിയ വികസനപ്രവര്‍ത്തനങ്ങള്‍ മഹേഷ് ബാബു ചെയ്തിരുന്നു.
View this post on Instagram