രാജ്യമാകെ കൊറോണ വൈറസ് ബാധയെത്തുടർന്ന് ഭീതിയിൽ ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി നിരവധി താരങ്ങൾ സംഭാവനകൾ നൽകിയിരുന്നു. വിജയ് സേതുപതി, വിജയ്, സൂര്യ, കാർത്തി എന്നിവരെല്ലാം സംഭാവനകൾ നൽകിയിരുന്നു. രണ്ട് കോടി സംഭാവന നൽകി തെലുങ്ക് സൂപ്പർ താരം പവൻ കല്യാണും തെലുങ്കാന ആന്ധ്രാപ്രദേശ് സംസഥാനങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്കായി എഴുപത് ലക്ഷം നൽകുമെന്ന് വ്യക്തമാക്കി തെലുങ്ക് താരം രാം ചരണും രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ആന്ധ്രാ പ്രദേശ്- തെലങ്കാന സര്‍ക്കാരുകള്‍ക്ക് ഒരു കോടി രൂപ സംഭാവന നല്കി നടന് മഹേഷ് ബാബു എത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്നും നമ്മള് കൊറോണയെ അതിജീവിക്കുമെന്നും ട്വീറ്റ് ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആണ് അദ്ദേഹം പണം നൽകിയത്. നേരത്തെ നടന് നിതിനും തെലങ്കാനക്കും ആന്ധ്രാ പ്രദേശിനും 10 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു.
After Pawan Kalyan and Ram Charan, Mahesh Babu donates Rs 1 crore to CM Relief Fund of Andhra Pradesh and Telangana to fight against coronavirus | Regional News by Csy Buzz – https://t.co/cfrzJD5vNC pic.twitter.com/u00iKIiJWf
— C S Y B U Z Z (@csybuzz) March 26, 2020