ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനെ തുടർന്ന് കാമുകിയും നടിയുമായ റിയ ചക്രവർത്തി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന സമയമാണിത്. സുശാന്തിന്റെ കുടുംബം റിയയാണ് നടന്റെ മരണത്തിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. അതിനിടയിൽ ജൂൺ എട്ടിന് റിയയും മഹേഷ് ഭട്ടും നടത്തിയ വാട്സാപ്പ് ചാറ്റിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സുശാന്തുമായി റിയ വേർപിരിയുന്നതിന് മുൻപേയുള്ളതും അതിന് ശേഷവുമുള്ള ചാറ്റാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
#RheaChakraborty messaged #MaheshBhatt on WhatsApp after her breakup with Sushant Singh Rajput on June 8. TEXT conversation between Rhea and Mahesh Bhatt.#SushantSinghRajput #SushantSinghRajpoot #SushantMysteryDeepens #SushantDeathMystery pic.twitter.com/LQ86k1hwXU
— ANURAG ॐ SHARMA 🇮🇳 (@7ANURAGSHARMA) August 21, 2020
ഇരുവരുടെയും മെസ്സേജുകളിൽ നിന്നും റിയയുടെ ഈ ബന്ധത്തിൽ മാതാപിതാക്കൾക്ക് താല്പര്യമില്ലായിരുന്നു എന്നാണറിയുവാൻ കഴിഞ്ഞത്. ജലേബി എന്ന സിനിമയിലെ അയേഷ എന്ന പേരിലാണ് മഹേഷ് ഭട്ട് റിയയെ അഭിസംബോധന ചെയ്തിരിക്കുന്നത്. അതിനിടയിൽ സുശാന്തിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുവാൻ സർക്കാർ സിബിഐയെ ഏൽപ്പിച്ചിരിക്കുകയാണ്.