കുടിക്കാമാട്ടേൻ എന്ന പ്രസിദ്ധ ഡബ്സ്മാഷ് വിഡിയോയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മഹിമ നമ്പ്യാർ. പിന്നീട് മഹിമയെ കാണുന്നത് മധുരരാജയിലാണ്. മധുരരാജയിലെ മികവുറ്റ പ്രകടനത്തിന് മഹിമ ഏറെ പ്രശംസ നേടി. മമ്മൂട്ടിയുടെ മാസ്റ്റർ പീസിലും മഹിമ നമ്പ്യാർ അഭിനയിച്ചിരുന്നു. മാസ്റ്റർ പീസ് ഷൂട്ടിങ്ങിന് എത്തിയതെങ്കിലും അതിൽ കോമ്പിനേഷൻ സീനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ മഹിമയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. സെറ്റ് സാരി അണിഞ്ഞ് വളരെ സുന്ദരിയായിട്ടാണ് മഹിമയുടെ ഫോട്ടോഷൂട്ട്.
താൻ ഒരു കടുത്ത മമ്മൂട്ടി ഫാൻ ആണെന്ന് താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. മാതൃഭൂമി സ്റ്റാര്‍ & സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് മഹിമ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിലെ ഡബ്ബിംഗ് സമയത്താണ് മമ്മൂക്കയെ നേരിൽ കാണുന്നതെന്നും അന്ന് അദ്ദേഹത്തിന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ഷോക്കില്‍ താൻ ഞെട്ടിയിരുന്നു പോയി എന്നും പറയുകയാണ് മഹിമ നമ്പ്യാർ. പിന്നീട് മധുരരാജയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചത്. മധുര രാജയിൽ മമ്മൂട്ടിയെ കളിയാക്കിക്കൊണ്ടുള്ള സീനായിരുന്നു മഹിമാ നമ്പ്യാരുടെ ആദ്യത്തെ ഷോട്ട്. വളരെ പേടിച്ചാണ് താരം ഈ സീൻ അഭിനയിച്ചത്. മമ്മൂക്ക ഒരുപാട് കാര്യങ്ങൾ തിരുത്തി തന്നെന്നും മമ്മൂക്ക വളരെ കൂൾ ആണെന്നും മഹിമ നമ്പ്യാർ പറയുന്നു.