സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ സിനിമയാണ്.ആദ്യ ദിവസം മോശം അഭിപ്രായങ്ങൾ ആണ് ചിത്രത്തെ തേടി എത്തിയതെങ്കിൽ രണ്ടാം ദിനമായ ഇന്നലെ മുതൽ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. രണ്ടാം ദിനമായ ഇന്നലെ കുടുംബ പ്രേക്ഷകർ കൂടുതലായി എത്തിയിരുന്നു.
ചിത്രത്തിന് പിന്തുണയുമായി സംവിധായകൻ മേജർ രവി രംഗത്തെത്തിയിരിക്കുകയാണ്.ഒടിയന്റെ ആശയത്തെ മുൻനിർത്തി ചിത്രീകരിച്ച ഒരു മികച്ച ക്ളാസ് ചിത്രമാണ് ഒടിയൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഈ കഥാപാത്രം ചെയ്യുവാൻ മോഹൻലാൽ എടുത്ത സഹനത്തെ കരുതിയെങ്കിലും ചിത്രത്തെ വെറുതെ വിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനിടെ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. രണ്ടാം ദിനമായ ഇന്നലെ നിരവധി തിയറ്ററുകളിൽ രാത്രി സ്പെഷ്യൽ ഷോകളും സംഘടിപ്പിച്ചു.