അറുപത്തിയാറാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ.അന്ധാഥുന് എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. കീര്‍ത്തി സുരേഷാണ് മികച്ച നടി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം സുഡാനി ഫ്രം നൈജീരിയ നേടി.
ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.ഇതിനിടെ മമ്മൂട്ടിയുടെ പേരമ്പിലെ പ്രകടനത്തിന് അവാർഡ് കൊടുത്തില്ല എന്ന പരാതിയും ഉയരുന്നുണ്ട്.ഇതിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജൂറി മെമ്പർമാരിൽ ഒരാളായ മേജർ രവി.
“മമ്മൂട്ടി പേരമ്പിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്.അത് തർക്കമില്ലാത്ത കാര്യമാണ്.എന്നാൽ രണ്ടാം പകുതിയിൽ സിനിമാ ഏറെ വലിഞ്ഞു എന്ന നിരീക്ഷണമാണ് ജൂറി കണ്ടെത്തിയത്.അതാണ് മമ്മൂട്ടിയെ അവാർഡിൽ നിന്നും പിറകോട്ട് വലിച്ചത്.ഒരു പ്രത്യേക പരാമർശം കൊടുക്കാൻ ഞാനും വാദിച്ചില്ല. നൽകുകയാണെങ്കിൽ മികച്ച നടനുള്ള അവാർഡ്,അങ്ങനെ ആയിരിക്കണം.പക്ഷെ അവസാന റൌണ്ട് ആയപ്പോളെക്കും പേരൻബ് ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല”,മേജർ രവി പറഞ്ഞു