നടൻ നിവിൻ പോളിയുടെ പേഴ്സണൽ മേക്കപ്പ് മാൻ മരണപ്പെട്ടു, ഷാബു പുല്‍പ്പള്ളി (37) ആണ് മരണപ്പെട്ടത്, മരത്തിൽ നിന്നും വീണാണ് മരണപ്പെട്ടത്, ക്രിസ്തുമസ് സ്റ്റാർ തൂക്കുവാൻ വേണ്ടി മരത്തിൽ കയറുന്നതിനിടെ കാലുതെന്നി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഷാജുവിന് ആദരാഞ്ജലി അർപ്പിച്ച് നിരവധി താരങ്ങളാണ് എത്തുന്നത്, എട്ടുവര്‍ഷമായി നിവിന്‍ പോളിയുടെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മേക്കപ്പ്മാന് ഷാജി പുല്‍പ്പള്ളി സഹോദരനാണ്. ഷാബു പുല്‍പ്പള്ളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദുല്‍ഖര്‍ സല്മാന്, ഗീതുമോഹന്‍ദാസ്, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഷിബുവിന്റെ മരണവാർത്ത ഞങ്ങളുടെ ഒക്കെ ഹൃദയം തകർത്തുവെന്ന് നടി ഗീതുമോഹൻദാസ് കുറിച്ചു. ബാംഗ്ലൂര്‍ ഡേയ്സ്, വിക്രമാദിത്യന് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്. ഇപ്പോഴത്തെ നിവിന്റെ അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല, അത്രയേറെ വേദനയിലാണ് അദ്ദേഹം, ഈ നഷ്ടം ഒരിക്കലും പകരം വെക്കാൻ കഴിയില്ല എന്നും ദുൽഖർ പറഞ്ഞു.