സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന കുമ്പളങ്ങി നൈറ്റ്സിലെ ‘ചെരാതുകൾ’ എന്ന ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. സിതാര കൃഷ്ണകുമാറും സുഷിൻ ശ്യാമും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് സുഷിൻ ശ്യാം തന്നെയാണ്. അൻവർ അലിയുടേതാണ് വരികൾ. ശ്യാം പുഷ്ക്കരൻ തിരക്കഥയും നസ്രിയ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ നിർമാണവും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി 7ന് തീയറ്ററുകളിൽ എത്തും. ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്.