പാപ്പരാസികളും ആരാധകരും അർജുൻ കപൂറിന്റെയും മലൈക അറോറയുടെയും പിന്നാലെയാണ്. ഇരുവരും ഏപ്രിലിൽ വിവാഹിതരാകും, അവരുടെ ചർച്ച് വെഡ്ഡിങ് കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ലാക്മേ ഫാഷൻ വീക്കിലും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംശയങ്ങൾ കൂടുതൽ ബലപ്പെട്ടിരിക്കുകയാണ്. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുനെയും തന്നെയും ചുറ്റിപ്പറ്റിയുള്ള കഥകൾക്ക് വ്യക്തമായ രുത്തരം മലൈക നൽകിയത്. അർജ്ജുനും മലൈകയും തമ്മിലുള്ള ചർച്ച് വെഡ്ഡിങ്ങിനെപ്പറ്റിയുള്ള ചോദ്യത്തിന് മലൈക പ്രതികരിച്ചതിങ്ങനെ :- ” എന്റെ ദൈവമേ, ഇല്ല, ഇല്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാധ്യമങ്ങൾക്കുള്ളതാണ്”
1998 ലാണ് മലൈകയും സൽമാൻ ഖാന്റെ സഹോദരൻ അർബാസും വിവാഹിതരാകുന്നത്. 2016 മാർച്ചിലാണ് ഇരുവരും വേർപിരിയുകയും കഴിഞ്ഞ വർഷം മെയിൽ നിയമപരമായി വിവാഹമോചനം നേടുകയും ചെയ്തു. അർബാസ് ജോർജിയ ആൻഡ്രിയാനി എന്ന യുവതിയുമായി പ്രണയത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.