മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ടീസർ റിലീസ് ചെയ്തു. സരീഗമ മലയാളത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ടീസ റിലീസ് ചെയ്തത്. ടീസർ റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മില്യണിന് അടുത്ത് ആളുകളാണ് യുട്യൂബിൽ ടീസർ കണ്ടത്.
ഒരുപാട് കാലത്തിനു ശേഷം മോഹൻലാലിന്റെ ശബ്ദവ്യതിയാനം കൃത്യമായി പ്രകടിപ്പിക്കുന്ന രീതിയിലാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഒരു മോഹൻലാൽ ചിത്രത്തിന് ലഭിക്കാത്ത ഹൈപ്പുമായാണ് വാലിബൻ എത്തുന്നത്. സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി ആണെന്നുള്ളതും അതിന് ഒരു പ്രധാന കാരണമാണ്. അതേസമയം, മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നത് സംബന്ധിച്ച് ടീസറിലും വലിയ വ്യക്തതയില്ല.
മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.