പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരുന്നവരുടെ മുമ്പിലേക്ക് ലഭിച്ചത് ഒരു അപ്രതീക്ഷിത വിരുന്ന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ ആണ് പുതുവർഷം ആഘോഷമാക്കാൻ ആരാധകർക്ക് ലഭിച്ചത്. മനോരമ ഓൺലൈനിന്റെ യുട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 30 സെക്കന്റുള്ള എക്സ്ക്ലുസിവ് ടീസർ ആണ് റിലീസ് ചെയ്തത്. വാലിബന്റെ മാസ് ഗെറ്റപ്പിലുള്ള ലുക്കും പഞ്ച് ഡയലോഗുമാണ് ടീസറിനെ വ്യത്യസ്തമാക്കുന്നത്.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകളാണ് ടീസർ കണ്ടത്. ‘അകത്താരാ’ എന്ന വാലിബന്റെ ചോദ്യത്തിന് ‘അകത്ത് ദേവി’ എന്നുള്ള മറുപടിയും’ അപ്പുറത്ത്’ എന്നുള്ള ചോദ്യത്തിന് ‘വാലിബൻ, മലൈക്കോട്ടൈ വാലിബൻ’ എന്ന് മറുപടി നൽകുന്നതുമാണ് ടീസറിൽ കാണാൻ കഴിയുന്നത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികൾക്ക് സമാനമായ ജീവിതസാഹചര്യത്തിൽ പറയുന്ന ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ടൈ വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്ക്ക് ഒപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ആണ് മലൈക്കോട്ടെ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ഒ ടി ടി റൈറ്റ്സ് നേടിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ആണ്. അതേസമയം, ഒടിടി റിലീസ് എപ്പോഴാണെന്ന് വ്യക്തമല്ല. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ എത്തും.