മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. അതേസമയം, ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ഫാൻസ് ഷോകൾക്കുള്ള അഡ്വാൻസ് ബുക്കിംഗ് ആണ് ആരംഭിച്ചത്. കേരളത്തിലെ സെന്ററുകൾ കൂടാതെ ഗൾഫിലും ഫാൻസ് ഷോകൾ ഉണ്ട്. ഖത്തറിലും കരുനാഗപ്പള്ളിയിലും വൻ ബുക്കിംഗ് ആണ് ലഭിച്ചിരിക്കുന്നത്.
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായാണ് മോഹൻലാൽ നായകനാകുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നതും. പുതിയ പോസ്റ്ററിൽ ഒരു സംഘട്ടനത്തിന് ഒരുങ്ങി നിൽക്കുന്ന മോഹൻലാലിനെയാണ് കാണാൻ കഴിയുക. 2024 ജനുവരി 25നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ആണ് മലൈക്കോട്ടെ വാലിബന്റെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒ ടി ടി റൈറ്റ്സ് നേടിയത് ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ആണ്. അതേസമയം, ഒടിടി റിലീസ് എപ്പോഴാണെന്ന് വ്യക്തമല്ല. ‘നായകൻ’, ‘ആമേൻ’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ലിജോയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.
Qatar to Karunagapally — #MalaikkottaiVaaliban advance booking opened all over 🔥
SOLD-OUT & FAST FILLING shows reporting from many centers.#Mohanlal pic.twitter.com/EvopmX0ME3
— AB George (@AbGeorge_) December 27, 2023