മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബം ആണ് ജയറാമിന്റേത്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസനും മലയാളികൾക്ക് പ്രിയങ്കരരാണ്. പാർവതി മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായി അരങ്ങേറി കൊണ്ടിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് കാളിദാസ് ജയറാം. മികച്ച ബാലതാരത്തിനുള്ള അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് മുതിർന്നപ്പോൾ തമിഴിലാണ് അഭിനയജീവിതം ആരംഭിച്ചത് എങ്കിലും പിന്നീട് മലയാളത്തിലേക്ക് എത്തി. ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം എന്നാണ് അഭിനയ ജീവിതത്തിലേക്ക് എത്തുക എന്നതാണ് ആരാധകരുടെ എക്കാലത്തെയും സംശയം ആണ്. മോഡലിംഗ് രംഗത്തേക്ക് ഉള്ള മാളവികയുടെ മാസ് എൻട്രി ആരാധകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്. തന്റെ വ്യായാമത്തെ പറ്റിയും ഡയറ്റിനെ പറ്റിയും താരം ഇപ്പോൾ തുറന്നു പറയുകയാണ്.
താരത്തിന്റെ വാക്കുകൾ:
വ്യയാമം, ചെറുപ്പം മുതൽ ഞങ്ങളുടെ ദിനചര്യയിലുണ്ട്. അമ്മയ്ക്കത് നിർബന്ധമായിരുന്നു. ഇപ്പോൾ നിത്യവും ഒന്നര മണിക്കൂർ ജിമ്മിൽ പോകുന്നുണ്ട്. ഹെവി ഡയറ്റ് ഒന്നും എടുക്കാറില്ല. ഇഷ്ട ഭക്ഷണം കൂടുതൽ കഴിച്ചാൽ വർക് ഒൗട്ട് കൂട്ടും. ജങ്ക് ഫൂഡ്, ഫാസ്റ്റ് ഫൂഡ് ഇവയൊന്നും തൊടാറേയില്ല. ഞാൻ പണ്ട് നല്ല ചബ്ബി കുട്ടിയായിരുന്നു. അങ്ങനെയുള്ളവർ ഭാരം കൺട്രോൾ ചെയ്തില്ലെങ്കിൽ പെട്ടെന്ന് പഴയ രൂപത്തിലേക്ക് പോകും. അതുകൊണ്ട് എന്റെ ഭാരത്തിൽ എനിക്ക് എപ്പോഴും കൺട്രോളുണ്ട്.