ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും അതുപോലെതന്നെ കാളിദാസ് ജയറാമിനെയും ആരാധകർ ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുകയാണ്. ഇപ്പോൾ ഇതാ ജയറാമിന്റെ മകളായ മാളവിക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ചർച്ചക്ക് വഴിതെളിക്കുന്നത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹൽദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളിൽ എത്തുന്നത്. ഇതോടെ മാളവിക വിവാഹിതയാവുകയാണ് എന്ന വാർത്തകൾ പ്രചരിച്ചു കഴിഞ്ഞു. തന്റെ പഠനം പൂർത്തിയാക്കിയതിനു ശേഷം മോഡലിംഗ് രംഗത്തേക്ക് കാലെടുത്ത് വെച്ച വ്യക്തിയാണ് മാളവിക.
അതിനാൽ തന്നെ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ ബ്രൈഡൽ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹൽദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും ചിലർ ഇത് വിവാഹം തന്നെയാണെന്ന് ഉറപ്പിച്ചുപറയുന്നു. എന്നാൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഒരു ജ്വല്ലറിയുടെ പരസ്യത്തിൽ കല്യാണ പെണ്ണായി എത്തിയതാണ് മാളവിക. മാളവിക കല്യാണ പെണ്ണായി അഭിനയിക്കുന്ന ഈ പരസ്യ ചിത്രത്തിൽ ജയറാമും ഒപ്പം അഭിനയിക്കുന്നുണ്ട്.