മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബം ആണ് ജയറാമിന്റേത്. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസനും മലയാളികൾക്ക് പ്രിയങ്കരരാണ്. പാർവതി മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായി അരങ്ങേറി കൊണ്ടിരുന്ന സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. ആദ്യം പാർവ്വതിയുടെ കുടുംബത്തിൽ നിന്നും എതിർപ്പ് ആയിരുന്നെങ്കിലും പിന്നീട് എല്ലാം കലങ്ങി തെളിഞ്ഞു. ഇപ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 25 കൊല്ലം പിന്നിട്ടു. ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് കാളിദാസ് ജയറാം. മികച്ച ബാലതാരത്തിനുള്ള അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് മുതിർന്നപ്പോൾ തമിഴിലാണ് അഭിനയജീവിതം ആരംഭിച്ചത് എങ്കിലും പിന്നീട് മലയാളത്തിലേക്ക് എത്തി.
ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം എന്നാണ് അഭിനയ ജീവിതത്തിലേക്ക് എത്തുക എന്നതാണ് ആരാധകരുടെ സംശയം. കഴിഞ്ഞദിവസം ഒരു ജ്വല്ലറിയുടെ പരസ്യം മാളവിക ചെയ്തിരുന്നു. ഇപ്പോൾ ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിൽ വരനെ ആവശ്യമുണ്ട് എന്ന സമീപകാല ഹിറ്റ് ചിത്രത്തിൽ നായിക വേഷത്തിൽ ആദ്യം സംവിധായകൻ കണ്ടിരുന്നത് മാളവികയെ ആയിരുന്നു എന്ന് ജയറാം പറഞ്ഞിരുന്നു. ആ വേഷം എന്തുകൊണ്ടാണ് സ്വീകരിക്കാത്തത് എന്ന ചോദ്യത്തിന് മാളവിക നൽകുന്ന മറുപടി ഇങ്ങനെയാണ്. എനിക്കൊരു നായികയായി അഭിനയിക്കാൻ മാത്രം പക്വത വന്നിട്ടില്ല. പക്വത വന്നു എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ നല്ല ഓഫറുകൾ സ്വീകരിക്കും. ഞാനിപ്പോൾ മോഡലിംഗ് ചെയ്യുന്നുണ്ട്.