916 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മാളവിക മേനോൻ മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ്. നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിരുന്നു. 2013 ൽ ഇവൻ വേറെമാതിരി എന്ന സിനിമയിലൂടെ മാളവിക മേനോൻ തമിഴ് സിനിമയിലെത്തി. തുടർന്ന് മലയാളം തമിഴ് സിനിമകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങളിൽ മാളവിക മേനോൻ അഭിനയിച്ചു. കൂടുതലും സപ്പോർട്ടിംഗ് റോളുകളിലാണ് മാളവിക അഭിനയിച്ചിട്ടുള്ളത്.
മോഹൻലാൽ ചിത്രമായ ആറാട്ടാണ് ഇനി മാളവിക അഭിനയിച്ചതിൽ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമ. സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം നടി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരത്തിന്റെ പുതിയ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പുഷ്പയിലെ സാമി ഗാനത്തിനാണ് താരം ചുവട് വെച്ചിരിക്കുന്നത്.
View this post on Instagram
അല്ലു അർജുനും രാശ്മിക മന്ദനയും ഒന്നിച്ച ചിത്രത്തിലെ സാമി സാമി എന്ന ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ തയ്യാറാക്കിയിരിക്കുന്നത് സിജു തുറവൂരാണ്. സിതാര കൃഷ്ണകുമാറാണ് ആലാപനം. നവീൻ യെർനേനി, വൈ രവി ശങ്കർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് മിറോസ്ലാവ് കുബാ ബ്രോസെക്കാണ്. കാർത്തിക ശ്രീനിവാസാണ് എഡിറ്റിംഗ്.