സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള നടിയാണ് മാളവിക മേനോന്. നീല സാരിയില്‍ സുന്ദരിയായി തിളങ്ങുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പുതുതായി പങ്കുവെച്ചിരിക്കുന്നത്. ചുവപ്പിന്റെ പ്രൗഢിയില്‍ ഏറെ മനോഹാരിയായ നടിയുടെ ഫോട്ടോസ് കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ മാളവിക മേനോന് 916 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ഹീറോ, നിദ്ര, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന് 06 തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടിട്ടുണ്ട്.