മുംബൈയിൽ നടന്ന IIFA അവാർഡ് നിശയിൽ ഗ്ലാമറസ് ലുക്കിൽ താരമായി മാളവിക മോഹനൻ. നീല ഗൗണിൽ തിളങ്ങി നിന്ന നടിയുടെ പിന്നാലെയായിരുന്നു ഫോട്ടോഗ്രാഫേഴ്സ് എല്ലാം. പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ ദുൽഖറിന്റെ നായികയായി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം പേട്ടയിൽ പ്രധാനവേഷത്തിൽ നടി അഭിനയിച്ചിരുന്നു. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഹീറോ’യാണ് മാളവികയുടെ പുതിയ പ്രോജക്ട്.