പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മാളവിക മോഹനൻ കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. രജനികാന്ത് ചിത്രം പേട്ടയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക വിജയ് ദേവ്റകൊണ്ടക്കൊപ്പം ഹീറോ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുകയാണ്. സ്വൽപം ഗ്ലാമറസായിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെക്കുന്നത് മൂലം സദാചാരക്കാരുടെ ഒരു പ്രധാന ഇര കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം നടി പങ്ക് വെച്ച ചിത്രത്തിൽ സദാചാരക്കാരുടെ ഒരു വേലിയേറ്റം തന്നെയാണ് കാണാൻ സാധിച്ചത്. മാളവികയുടെ വസ്ത്രധാരണത്തെയും ഇരിപ്പിനേയും വിമർശിച്ച സദാചാരക്കാർക്ക് മറുപടിയായി മറ്റൊരു പോസിൽ അതെ ഡ്രെസ്സിൽ തന്നെയുള്ള ഒരു ചിത്രമാണ് മാളവിക പോസ്റ്റ് ചെയ്തത്.